കൊറോണ വൈറസ് : ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ മടങ്ങാനാവാതെ ആശങ്കയില്‍ പ്രവാസികള്‍
റിയാദ് : കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ മടങ്ങാനാവാതെ ആശങ്കയിലാണ് പ്രവാസികള്‍. പലരും നാട്ടിലേയ്ക്ക് തിരിച്ചുപോയാലോ എന്ന ചിന്തയിലാണ്. അതേസമയം ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ സൗദി പൗരനിലാണ് ഏറ്റവും ഒടുവിലായി വൈറസ്ബാധ കണ്ടെത്തിയത്. എന്നാല്‍ സൗദിയില്‍ മടങ്ങിയെത്തിയിട്ടും ഇറാന് സന്ദര്‍ശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തുടര്‍ന്ന് രോഗബാധയേറ്റെന്ന് സ്ഥിരീകരിച്ച ഉകന് ഇയാളെ മാറ്റിപ്പാര്‍പ്പിച്ചതായും മതിയായ ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ കോവിഡ്19 കണ്ടെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയത്.
Comments are closed.