ഡല്‍ഹി കലാപത്തിനു കാരണക്കാരെ വെറുതെ വിടരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി കലാപത്തിനു കാരണക്കാരെ വെറുതെ വിടരുതെന്നും ഇത്തരം കലാപങ്ങള്‍ ദേശീയ തലസ്ഥാനത്ത് സംഭവിക്കാതിരിക്കാന്‍ പരിശ്രമിക്കണമെന്നും സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരായവര്‍ ഏതുപാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കെജ്രിവാള്‍ വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതും ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി പ്രശ്നം പരിഹരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Comments are closed.