ഡല്‍ഹി പോലീസിന്റെ പട്ടികയില്‍ കൊടുംകുറ്റവാളികളായ ജിതേന്ദര്‍ ജോഗിയും കൂട്ടാളികളും പിടിയിലായി

ന്യുഡല്‍ഹി: ഡല്‍ഹി പോലീസിന്റെ പട്ടികയില്‍ കൊടുംകുറ്റവാളികളായ ജിതേന്ദര്‍ ജോഗിയും മൂന്നു കൂട്ടാളികളും ഗുരുഗ്രാമില്‍ പിടിയിലായി. കുല്‍ദീപ് മാന്‍, റോഹിത് മോയ്, കപില്‍ എന്നിവരാണ് ഗുരുഗ്രാമിലെ സെക്ടര്‍ 82ലെ മാപ്സ്‌കോ കാസബെല്ല അപ്പാര്‍ട്ട്മെന്റ്സില്‍ നിന്ന് ചൊവ്വാഴ്ച ഡല്‍ഹി പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്. എന്നാല്‍ താന്‍ കീഴടങ്ങിയതാണെന്ന് പറയുന്ന ജിതേന്ദര്‍ ജോഗിയുടെ വീഡിയോ പുറത്തുവന്നിരുന്നു.

അതേസമയം ജോഗിയും എതിരാളി സുനില്‍ എന്ന തില്ലുവും അലിപുര്‍, സോണിപത്ത് മേഖലകളില്‍ പിടിച്ചുപറി സംഘങ്ങളെ നയിക്കുന്നവരാണ്. ഇരുസംഘങ്ങളും തമ്മില്‍ പലപ്പോഴും രക്തരൂക്ഷിത ഏറ്റമുട്ടലുകളും നടക്കാറുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റുമുട്ടലില്‍ ഇരുസംഘത്തിലുമായി പത്തു പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഇരുവരും ഡല്‍ഹി യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ശത്രുതയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. 2012ലാണ് ഇത് അക്രമത്തിലേക്ക് മാറിയത്. 2015ല്‍ തില്ലു അറസ്റ്റിലായി. ഇയാളിപ്പോള്‍ സോണിപത്ത് ജയിലിലാണ്.

Comments are closed.