താരസംഘടനയായ ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നതോടൊപ്പം ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി ഷെയിനെ യോഗത്തിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്.

അതേസമയം വെയില്‍,ഖുര്‍ബാനി എന്നീ സിനിമകളുടെ ഷൂട്ടിങ് നടപടികള്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. എന്നാല്‍ അമ്മ സംഘടന നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ വീണ്ടും ചര്‍ച്ച നടത്തുന്നതാണ്.

Comments are closed.