കൊറോണ രോഗി ഹൈദരാബാദിലേയ്ക്ക് സഞ്ചരിച്ച ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ് : ഹൈദരാബാദിലേയ്ക്ക് സഞ്ചരിച്ച തെലങ്കാനയിലെ ഇരുപത്തിനാലുകാരനായ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍. തുടര്‍ന്ന് യുവാവ് ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ എത്തിയതിന് ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. അസുഖത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പിന്നീട് ഗാന്ധി ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ നിന്നും യുവാവിന്റെ ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊറോണ സ്ഥിരീകരിച്ചതെന്നും ബസ് യാത്രക്കാര്‍ക്ക് പുറമേ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവും അടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ വ്യക്തമാക്കി. അതേസമയം പുതിയതായി മൂന്ന് വൈറസ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.

Comments are closed.