അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി : എല്‍ ആന്‍ഡ് ടിയ്ക്ക് നിര്‍മാണ ചുമതല

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പ്രമുഖ കമ്പനിയായ എല്‍ ആന്‍ഡ് ടിയ്ക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തില്‍ താത്പര്യം അറിയിച്ച് എല്‍ ആന്‍ഡ് ടി വിഎച്ച്പിയെ സമീപിച്ചതായും ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും എല്‍ ആന്‍ഡ് ടി കമ്പനിയ്ക്കുണ്ടെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് ചംപത് റായ് വ്യക്തമാക്കി.

അതേസമയം നിര്‍മിതിയുടെ ബലം എത്രത്തോളം വേണമെന്നത് കണക്കാക്കുന്നതിനായി റൂര്‍ക്കി ഐഐടിയിലായിരിക്കും മണ്ണ് പരിശോധന നടക്കുകയെന്നും വരുന്ന ഏപ്രില്‍ മാസം അനുയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും ഇപ്പോള്‍ രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേയ്ക്ക് മാറ്റുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.