പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വില്‍പ്പന കണക്കുകളില്‍ തകര്‍ച്ച നേരിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വില്‍പ്പന കണക്കുകളില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടിരിക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 58.11 ശതമാനം ഇടിവാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രേഖപ്പെടുത്തിയത്.

റെഗുലേറ്ററി ഫയലിംഗിന്റെ അടിസ്ഥാനത്തില്‍ പുറത്തു വന്ന 2020 ഫെബ്രുവരി മാസത്തിലെ വില്‍പ്പന കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗത്തിലെ വില്‍പ്പന 25.04 ശതമാനം ഇടിഞ്ഞ് 15,856 വാഹനങ്ങളാവുകയും ചെയ്തു. ഇടത്തരം, ഹെവി വാണിജ്യ വാഹന വിഭാഗത്തില്‍ 436 വാഹനങ്ങള്‍ ഈ മാസം വിറ്റതായി വാഹന നിര്‍മാതാക്കള്‍ പറയുന്നു.

Comments are closed.