ടി20 പരമ്പരയ്ക്ക് മുമ്പായി ശ്രീലങ്കയ്ക്ക് തിരിച്ചടി ; നുവാന്‍ പ്രദീപ്, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ പരമ്പരയിലില്ല

കൊളംബൊ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നുവാന്‍ പ്രദീപ്, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ക്ക് കളിക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ഏകദിനത്തിന് ഇടയിലാണ് പ്രദീപിന് പരിക്കേറ്റത്. ആറ് ആഴ്ച താരത്തിന് പുറത്തിരിക്കേണ്ടി വരും. മത്സരത്തില്‍ 4.3 ഓവര്‍ മാത്രമാണ് പ്രദീപ് എറിഞ്ഞത്. പിന്നാലെ പുറത്തുപോവുകയും ചെയ്തു. അതേസമയം ഡി സില്‍വ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

അഞ്ച് ഓവറും പൂര്‍ത്തിയാക്കി. എന്നാല്‍ കൈക്കുഴയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. അശിത ഫെര്‍ണാണ്ടോയാണ് പ്രദീപിന് പകരക്കാരന്‍. എന്നാല്‍ ധനഞ്ജയ്ക്ക് പകരം ആര് കളിക്കുമെന്ന് പ്രഖ്യപിച്ചിട്ടില്ല.

ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഷെഹാന്‍ ജയസൂര്യ, നിരോഷന്‍ ഡിക്ക്വെല്ല, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ലക്ഷന്‍ സന്ധാകന്‍, ഇസുരു ഉഡാന, നുവാന്‍ പ്രദീപ്, ലാഹിരു കുമാര, അശിത ഫെര്‍ണാണ്ടോ.

Comments are closed.