വനിത ടി20 ലോകകപ്പിന്റെ സെമി ഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് എല്ലിസ് പെറിയുടെ സേവനം നഷ്ടമാകും

മെല്‍ബണ്‍: വനിത ടി20 ലോകകപ്പിന്റെ സെമി ഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് എല്ലിസ് പെറിയുടെ സേവനം നഷ്ടമാകും. കാല്‍ത്തുടയ്ക്കേറ്റ പരിക്ക് കാരണം പെറിയുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളില്‍ ലഭിക്കില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുമ്പോഴും താരം പരിക്കിന്റെ പിടിയിലായിരുന്നു.

എന്നിട്ടും താരത്തെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. മിഡ് ഓഫില്‍ പന്തെടുത്ത് ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനെ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിടുകയായിരുന്നു. ഉടനെ താരത്തെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അതേസമയം മാര്‍ച്ച് അഞ്ചിനാണ് സെമി ഫൈനല്‍.

Comments are closed.