കൊറോണ വൈറസ് : സൗദി പൗരന്‍ ചികിത്സയില്‍ തുടരുന്നു ; പരിചരിച്ചവരും ഇടപകഴിയവരും നിരീക്ഷണത്തില്‍

റിയാദ്: കൊറോണ വൈറസ് സ്ഥിരീകരിച്ച സൗദി പൗരന്‍ ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രാലയമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗ ബാധ. ഇറാന്‍ സന്ദര്‍ശിച്ച കാര്യം ഇയാള്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.

മുന്‍കരുതലിന്റെ ഭാഗമായുള്ള പരിശോധന പൂര്‍ത്തിയാക്കിയതോടെ സംശയം തോന്നി ലാബ് ടെസ്റ്റുകള്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ഫലം കിട്ടിയതോടെ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കൂടാതെ ഇയാളെ പരിചരിച്ചവരും ഇടപകഴിയവരുമായി നൂറോളം പേര്‍ നിരീക്ഷണത്തിലുമാണ്.

അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ബുധനാഴ്ച അറിയാം. രാജ്യത്തുടനീളം പ്രതിരോധ നടപടികള്‍ മന്ത്രാലയം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇദ്ദേഹവുമായി ഇടപഴകിയവരുടെ സാമ്പിളുകള്‍ കൊറോണ പരിശോധനക്കയച്ചു. ഇതിന്റെ ഫലം മന്ത്രാലയം പുറത്തുവിടും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന് കീഴില്‍ പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്.

Comments are closed.