Ultimate magazine theme for WordPress.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം : ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ദില്ലിയിലെ കലാപത്തിന് തുടക്കമിട്ട ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ കലാപത്തിന്റെ ഇരകളും ബിജെപി നേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങിപ്പോകുന്നത് വരെ ബിജെപി പ്രവര്‍ത്തകര്‍ ക്ഷമിക്കുമെന്നും അത് കഴിഞ്ഞാല്‍ പിന്നെ എന്ത് വേണമെന്ന് ഞങ്ങള്‍ക്കറിയാമെന്നുമാണ് ഭീഷണി സ്വരത്തില്‍ ദില്ലി ഡിസിപി അടക്കം നില്‍ക്കുമ്പോള്‍ കപില്‍ മിശ്ര പ്രസംഗിച്ചത്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി നേതാവ് പര്‍വേഷ് വര്‍മയും നടത്തിയ പരിപാടികളില്‍ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ എന്നര്‍ത്ഥം വരുന്ന ‘ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ന്‍ കോ’ എന്ന പ്രകോപനമുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി ബിജെപി നേതാക്കള്‍ കളംനിറഞ്ഞത് ദില്ലിയില്‍ വര്‍ഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് എതിരെ കേസെടുക്കുന്നതില്‍ തീരുമാനം എടുക്കാന്‍ ഏപ്രില്‍ 13- വരെ ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതി സമയം നീട്ടി നല്‍കിയിരുന്നു.

Comments are closed.