ദില്ലി കലാപം : ചര്‍ച്ച വേണമെന്നുള്ള പ്രതിപക്ഷ ആവശ്യം ഇന്നും പാര്‍ലമെന്റില്‍

ദില്ലി: ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നുള്ള പ്രതിപക്ഷ ആവശ്യം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കും. എന്നാല്‍ ഹോളിക്ക് ശേഷം ചര്‍ച്ച എന്ന സര്‍ക്കാര്‍ നിലപാട് ഇന്നലെ പ്രതിപക്ഷം തള്ളുകയും തുടര്‍ന്ന് സഭ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചപ്പോള്‍ ഇന്നലെ അംഗങ്ങള്‍ക്കിടയില്‍ ഉന്തും തള്ളും നടന്നിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീട്ടിലെ അക്രമവും പ്രതിപക്ഷം ഉന്നയിക്കും. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലേത് പോലെ നാടകീയമായ രംഗങ്ങള്‍ക്കായിരിക്കും ഇന്നും സഭ ഇന്നും സാക്ഷിയാവുക. ആലത്തൂര്‍ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായാണ് ഇന്നലെ കയ്യാങ്കളി നടന്നിരുന്നു.

അതേസമയം പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. ഇനി അച്ചടക്കലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും, ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാര്‍ പോയാല്‍ ഈ സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി വേണമോയെന്ന് സ്പീക്കര്‍ ഇന്ന് തീരുമാനിക്കുന്നതാണ്.

Comments are closed.