എന്തും പറയാമെന്ന തരത്തിലേയ്ക്ക് ഒരു മന്ത്രി പെരുമാറാന്‍ നിയമസഭ എന്താ ചന്തയാണോയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ഇടയില്‍ മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ നടത്തിയ ‘കള്ളറാസ്‌കല്‍’ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷ എംഎല്‍എ ഷാഫി പറമ്പിലിനെതിരെയാണ് മന്ത്രി ഇത്തരമൊരു പ്രയോഗം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ എന്തും പറയാമെന്ന തരത്തിലേയ്ക്ക് ഒരു മന്ത്രി പെരുമാറാന്‍ നിയമസഭ എന്താ ചന്തയാണോയെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേയ്ക്ക് മാറ്റുകയാണ് ചെയ്യേണ്ടതെന്നും മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Comments are closed.