കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കാനായി എത്തിച്ച റിമാന്‍ഡ് പ്രതി രക്ഷപെട്ടു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കാനായി എത്തിച്ച റിമാന്‍ഡ് പ്രതി കോഴിക്കോട് വളയം സ്വദേശി രാജന് രക്ഷപെട്ടു. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ രാജനെ കഴിഞ്ഞ മാസം 21 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.
രാവിലെ രാജനടക്കം ഏഴ് തടവുകാരെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. രാജന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഏഴ് ജീവനക്കാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു രക്ഷപെട്ടത്. അതേസമയം സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
Comments are closed.