മാര്‍ച്ച് എട്ടു മുതല്‍ ഒരു മാസത്തേയ്ക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു

ദുബായ് : കൊറോണ വൈറസ് പടരുന്നത് തടയാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് എട്ടു മുതല്‍ ഒരു മാസത്തേയ്ക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നടത്തിയത്.

എന്നാല്‍ ആറുപേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ കൊറോണയുടെ വ്യാപനം ദേശീയ തലത്തില്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഒരു മാസത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് ഇതിന്റെ ഭാഗമായി ക്ലാസ് മുറികള്‍, സ്‌കൂള്‍ ബസുകള്‍, സ്‌കൂള്‍ പരിസരം എന്നിവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഈ കാലയളവ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരിക്കുകയാണ്.

Comments are closed.