ക്രിപ്റ്റോ കറന്‍സിയുടെ ഇടപാട് നിരോധിച്ച റിസര്‍വ് ബാങ്ക് തീരുമാനം സുപ്രീം കോടതി റദ്ദാക്കി

ന്യുഡല്‍ഹി: ഇന്ത്യയില്‍ ബിറ്റ്കോയിന്‍സ് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സിയുടെ ഇടപാട് നിരോധിച്ച റിസര്‍വ് ബാങ്ക് തീരുമാനം ജസ്റ്റീസ് റോഹിന്‍ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വെര്‍ച്വല്‍ കറന്‍സികള്‍ നിരോധിച്ചുകൊണ്ട് 2018 ഏപ്രിലില്‍ ആര്‍.ബി.ഐ ഇറക്കിയ വിജ്ഞാപനം റദ്ദാക്കി.

ക്രിപ്റ്റോ കറന്‍സി നിയമപരമായ അര്‍ത്ഥത്തില്‍ കറന്‍സി അല്ലാതിരിക്കേ നിരോധനമേര്‍പ്പെടുത്തിയ ആര്‍.ബി.ഐയുടെ തീരുമാനം ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎംഎഐ)യാണ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ക്രിപ്റ്റോകറന്‍സിയെ ഡിജിറ്റല്‍ പെയ്മെന്റിനുള്ള മാര്‍ഗമായാണ് കാണുന്നതെന്നും അത് രാജ്യത്തിന്റെ ധനവിനിയോഗ സംവിധാനത്തെ അപകടത്തിലാക്കാതിരിക്കാനാണ് തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്തതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Comments are closed.