നടി ആക്രമിക്കപ്പെട്ട കേസ് : അവധിയ്ക്ക് അപേക്ഷയുമായി നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരുമ്പോള്‍ നടിയും ഗായികയുമായ റിമി ടോമി ഇന്ന് ഹാജരായി. എന്നാല്‍ അവധിയ്ക്ക് അപേക്ഷയുമായി നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും രംഗത്തെത്തി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഇതുപ്രകാരം എത്താതിരുന്നതിനാലാണ് നടപടി. എന്നാല്‍ കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കുന്നതാണ്.

Comments are closed.