ഇന്ത്യയില്‍ ഇത്തവണ വനിതാ ദിനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

ന്യുഡല്‍ഹി: മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാനിരിക്കേ മറ്റുള്ളവര്‍ക്ക് പ്രചോദനമായും മാതൃകയായും നിലകൊള്ളുന്ന സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുകയാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനമായും മാതൃകയായും നിലകൊള്ളുന്ന സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുകയാണ്.

അതിനാല്‍ ഇന്ത്യയില്‍ ഇത്തവണ വനിതാ ദിനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറയുകയാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു മാസ് മീഡിയ ക്യാമ്പയിന്‍ നടക്കുന്നത്. വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്ക് ആശയും ആവേശവും പകര്‍ന്ന് പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മനക്കരുത്ത് പ്രാപ്യമാക്കാനും ഈ ക്യാമ്പയിന്‍ വഴിയൊരുക്കുമെന്ന് വി.മുരളീധരന്‍ വ്യക്തമാക്കി.

Comments are closed.