Ultimate magazine theme for WordPress.

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി

ദില്ലി: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. ദില്ലി തീസ് ഹരാരി കോടതിയാണ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. സെന്‍ഗാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ കേസെടുത്തത്.

കൊലപാതക കുറ്റത്തിനല്ല, നരഹത്യക്കാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നാല് പേരെ വെറുതെ വിട്ടു. തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍മാരെയും കോടതി വിമര്‍ശിച്ചിരുന്നു. 2018 ഏപ്രില്‍ ഒമ്പതിനാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. സെന്‍ഗര്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഇതുല്‍, ഭദൗരിയ, എസ്എ കാംട പ്രസാദ്, കോണ്‍സ്റ്റബിള്‍ അമീര്‍ ഖാര്‍ തുടങ്ങിയവ 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും കുല്‍ദീപ് സെന്‍ഗര്‍ ശിക്ഷ അനുഭവിക്കുകയാണ്.

Comments are closed.