തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് കിഴക്കേകോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രതിഷേധിച്ച് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ ഉപരോധിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകളെ ജീവനക്കാര്‍ തടയുന്നു. സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയില്‍ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നു എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരോപിക്കുകയാണ്. അതേസമയം ഡിറ്റിഒ ശ്യാം ലോപ്പസ് ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Comments are closed.