തൃശൂര്‍ മണലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ മണലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. മണലൂരില്‍ കോമരം സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുടുംബക്ഷേത്രത്തിലെ കോമരം തുള്ളലിനിടെ ശ്രീകാന്ത് യുവതിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചെന്നും ഇതില്‍ മനം നൊന്താണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കളുടെ പരാതി.

എന്നാല്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പുപറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ കോമരം പറഞ്ഞെന്നാണ് പരാതിയിലുള്ളത്. ഇതിന്‌റെ അടിസ്ഥാനത്തിലാണ് കോമരമായ ശ്രീകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തതും അറസ്റ്റ് ചെയ്തതും. തുടര്‍ന്ന് കേസില്‍ മണലൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Comments are closed.