വാടക നല്‍കാമെന്ന് പറഞ്ഞ് ടാക്സി വാഹനങ്ങള്‍ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റില്‍
ഇടുക്കി: മൂന്നാര്‍ സ്വദേശികളില്‍ നിന്ന് വാടക നല്‍കാമെന്ന് പറഞ്ഞ് ടാക്സി വാഹനങ്ങള്‍ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റിലായി. മൂന്നാര്‍ സ്വദേശികളായ പ്രഭു, അയ്യാദുരൈ, മുനിരാജ്, കറുപ്പസ്വാമി എന്നിവരുടെ പക്കല്‍നിന്നും ദുരൈ നാലുകാറുകളാണ് തമിഴ്നാട്ടില്‍ സര്‍വ്വീസ് നടത്തിയ പണം നല്‍കാമെന്ന് പറഞ്ഞ് വാഹനങ്ങള്‍ തട്ടിയെടുത്തത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ദുരൈയാണ് അസ്റ്റിലായത്. ആദ്യത്തെ ചില മാസങ്ങള്‍ ക്യത്യമായി വാടക നല്കിയ ഇയാള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പണം നല്‍കാതെയായി.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഉടമകള്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും എന്നാല്‍ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പ്രതി മൂന്നാറിലെത്തിയതായി സൂചന ലഭിക്കുകയും ഇയാളെ എസ്ഐ കെ എം സന്തോഷിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് മരുതി ഡിസയര്‍, രണ്ട് ഇന്നോവ, എത്തിയോസ് തുടങ്ങിയ കാറുകളാണ് പ്രതി പരസ്പര സമ്മതപ്രകാരം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
Comments are closed.