വനിത ട്വന്റി 20 ലോകകപ്പില്‍ നാളെ സെമിഫൈനല്‍ പോരാട്ടം

സിഡ്നി: വനിത ട്വന്റി 20 ലോകകപ്പില്‍ നാളെ ഇന്ത്യയും ഇംഗ്ലണ്ടും സെമിഫൈനല്‍ പോരാട്ടം. നാളെ രാവിലെ 9.30നാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ സെമി. ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി നടക്കും. ന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍, ഇംഗ്ലണ്ട് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ നേരിടുന്നതാണ്. 2018ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു.

ഇന്ത്യ ഇതുവരെയും വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മെല്‍ബണിലാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. അതേസമയം ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ എല്ലിസ് പെറിക്ക് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

Comments are closed.