പ്രവാസി ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങുന്നതിനായി അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങുന്നതിനായി അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. നിലവില്‍ 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. എന്നാല്‍ വിദേശ നിക്ഷേപ പരിധിയില്‍ മാറ്റം വരുത്തുന്നതിന് വ്യോമയാനമന്ത്രാലയം ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു.

അതേസമയം പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് 60,000 കോടി രൂപയിലധികം കടബാധ്യതയാണുള്ളത്. വായ്പ പലിശയിനത്തില്‍ മാത്രം പ്രതിമാസം 225 കോടി രൂപയാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് 17 ആണ് എയര്‍ ഇന്ത്യക്ക് വില പറയാനുള്ള അവസാന തീയ്യതി. എന്നാല്‍ ഇന്‍ഡിഗോ, ഇത്തിഹാദ് എയര്‍വേയ്‌സ് എന്നിവ എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ടായിരുന്നു.

Comments are closed.