വേനല്‍ക്കാലത്ത് ആവശ്യം ശരിയായ നേത്ര സംരക്ഷണം

അതിനാല്‍ വേനല്‍ച്ചൂടില്‍ എളുപ്പത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവ കാരണായുണ്ടാകുന്ന നേത്ര രോഗങ്ങള്‍ വേനല്‍ക്കാലങ്ങളില്‍ വര്‍ധിക്കുന്നു. വേനല്‍ക്കാലത്ത് കണ്ണിന്റെ അലര്‍ജി വൈകല്യങ്ങള്‍ പോലും വര്‍ദ്ധിക്കുന്നു. അതിനാല്‍ ചെങ്കണ്ണ്, കണ്ണ് ചൊറിച്ചില്‍, മറ്റു അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ വേനല്‍ക്കാലത്ത് ശരിയായ നേത്ര സംരക്ഷണം ആവശ്യമാണ്.

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ് സാധാരണമാണ്. കണ്ണുകളുടെ ചുവപ്പ്, ഡിസ്ചാര്‍ജ്, കണ്ണുകളില്‍ നനവ്, ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ഒരു പകര്‍ച്ച വ്യാധിയായതിനാല്‍ മറ്റ് ആളുകളിലേക്ക് അണുബാധ പടരാനും കണ്ണിന്റെ അവസ്ഥ വഷളാകാനും ഇത് കാരണമാകും. വൈറസുകളാണ് ചെങ്കണ്ണ് വരാനുള്ള അടിസ്ഥാന കാരണം. രോഗം പിടിപെട്ടയാള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ കഴുകുകയോ, ചൂടോ വെയിലോ ഏല്‍ക്കുകയോ ചെയ്യരുത്, കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മാതിരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

വരണ്ട കണ്ണുകള്‍

വര്‍ദ്ധിച്ച താപനിലയും ദ്രുതഗതിയിലുള്ള ബാഷ്പീകരണവും കാരണം വേനല്‍ക്കാലത്ത് ഡ്രൈ ഐസ് സിന്‍ഡ്രോം അഥവാ വരണ്ട കണ്ണുകള്‍ വരുന്നത് സാധാരണമാണ്. സൂര്യന്റെ വെയിലില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ ചര്‍മ്മത്തിനൊപ്പം കണ്ണുകളും അമിതമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ക്ക് വിധേയമാകുന്നു. ഇത് കണ്ണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നു. കണ്ണ് ചുവപ്പിനും ചൊറിച്ചിലിനും ഇത് വഴിവയ്ക്കുന്നു. വിശ്രമം, ഇടയ്ക്കിടെ കണ്ണ് കഴുകല്‍, ഈര്‍പ്പം നിലനിര്‍ത്തല്‍, ആവശ്യമായ ഉറക്കം എന്നിവയാണ് വരണ്ട കണ്ണുകള്‍ തടയാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍.

നേത്ര അലര്‍ജികള്‍

കണ്‍പോളയുടെ ഉപരിതലത്തില്‍ കണ്‍ജക്ടീവ അഥവാ നേത്രാവരണത്തിന് അണുബാധയോ അലര്‍ജിയോ കാരണം പലതരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാം. വേനല്‍ക്കാലത്ത് കണ്ണിന്റെ അലര്‍ജി വര്‍ദ്ധിക്കുന്നു. വര്‍ദ്ധിച്ച താപനിലയും മലിനീകരണവും പ്രത്യേകിച്ച് കുട്ടികളില്‍ കണ്ണ് അലര്‍ജിയുണ്ടാക്കുന്നു. ഇത് ചൊറിച്ചിലും ചുവപ്പിനും കാരണമാകുന്നു. പൊടി, പുക, രാസവസ്തുക്കള്‍ എന്നിവ കാരണവും നേത്ര അലര്‍ജികള്‍ പിടിപെടാം. അലര്‍ജി മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ പകരില്ല എന്നതാണ് സമാധാനം.

നേത്ര അലര്‍ജികള്‍

അലര്‍ജി കാരണം വരാവുന്ന അണുബാധയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്. കണ്ണ് ചൊറിച്ചില്‍, കണ്ണിനു ചുറ്റും ചുവപ്പ്, പുകച്ചില്‍, അമിതമായ കണ്ണീര്‍, കണ്‍പാടയിലെ തടിപ്പുകള്‍ എന്നിവയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസിന്റെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നേത്രരോഗ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

പോളക്കുരു

കണ്‍പോളയിലുണ്ടാകുന്ന വീക്കം കണ്‍കുരു അല്ലെങ്കില്‍ പോളക്കുരുവിന് കാരണമാകുന്നു. അണുബാധ കാരണമായുണ്ടാകുന്ന പോളക്കുരു മിക്കവര്‍ക്കും സാധാരണമാണ്. വേനലിലെ ചൂടില്‍ മലീമസമായ അന്തരീക്ഷം, ശുചിത്വമില്ലായ്മ, കാഴ്ച തകരാറുകള്‍ എന്നിവയും കണ്‍കുരുവിന് കാരണമാകാം.

കണ്ണുകള്‍ക്കുള്ള പ്രതിരോധ നടപടികള്‍

* വേനല്‍ക്കാലത്ത് വീടിനു പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് പരിരക്ഷിത സണ്‍ ഗ്ലാസുകള്‍ ധരിക്കുക.

* നിങ്ങളുടെ കണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കുക

* ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കം നിങ്ങളുടെ കണ്ണുകളെ സ്വാഭാവിക രീതിയില്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു.

* കണ്ണുകള്‍ വരളുന്നത് തടയാന്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

* പ്രാരംഭ ഘട്ടത്തില്‍ കണ്ണിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയും ലളിതമായ നേത്ര വ്യായാമങ്ങളും ചെയ്യുക.

* വേനലില്‍ ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതിലൂടെ കണ്ണുകളെ പുതുമയോടെ നിലനിര്‍ത്താം.

* വെള്ളരി, കക്കിരി കഷ്ണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ മസാജ് ചെയ്യുക.

* പച്ച ഇലക്കറികള്‍, പഴങ്ങള്‍, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Comments are closed.