ജിക്സെർ SF എന്നിവയുടെ ബിഎസ്-VI പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് സുസുക്കി

ജനപ്രിയ മോട്ടോർസൈക്കിളുകളായ ജിക്സെർ, ജിക്സെർ SF എന്നിവയുടെ ബിഎസ്-VI പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾസ്.

പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയ ജിക്സെറിന്റെ പുതിയ പതിപ്പിന് 1.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് നിലവിലെ മോഡലിനെക്കാൾ 12,000 രൂപ കൂടുതലാണ്. അതേസമയം, ജിക്സെർ SF മോഡലിനും സമാനമായ വില വർധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ്-IV മോഡലിനേക്കാൾ 12,000 രൂപ ഉയർന്ന് 1.22 ലക്ഷം രൂപയായി.

വിപണിയിലെ മറ്റ് എതിരാളി മോഡലുകളായ ബിഎസ്-VI യമഹ FZ (99,200 രൂപ പ്രാരംഭ വില) ടിവിഎസ് അപ്പാച്ചെ RTR 160 4V (1 ലക്ഷം രൂപ) തുടങ്ങിയ മോഡലുകളേക്കാൾ വില കൂടുതലാണ് പുതിയ നിയമങ്ങൾക്ക് അനുസൃതമാക്കി നവീകരിച്ച ജിക്സെർ മോഡലുകൾക്ക്.

ഇപ്പോൾ പുറത്തിറക്കിയ ബിഎസ്-VI കംപ്ലയിന്റ് ജിക്സെർ മോഡലുകളെ കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ പ്രദർശിപ്പിച്ചിരുന്നു. 155 സിസി, ഫോർ-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എയർ-കൂൾഡ് SOHC എഞ്ചിൻ SEP സാങ്കേതികവിദ്യയുമായാണ് സുസുക്കി ഇപ്പോൾ അവതരിപ്പിക്കുന്നത്.

മറ്റ് സലിശേഷതകളിലേക്ക് നോക്കുമ്പോൾ വിഭജിച്ച സീറ്റുകള്‍, ഇരട്ട ഗ്രാബ് ഹാന്‍ഡിലുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഒരുപിടി സവിശേഷതകൾ ബൈക്കുളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഈ യൂണിറ്റ് 8,000 rpm-ൽ 13.6 bhp കരുത്തും 6,000 rpm-ൽ 13.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ബിഎസ്-IV പതിപ്പ് നൽകിയിരുന്ന പ്രകടനത്തേക്കാൾ കുറവാണ്. മികച്ച പെർഫോമൻസ്, ഉയർന്ന ഇന്ധനക്ഷമത, സുഖപ്രദമായ സവാരി അനുഭവം എന്നിവയ്ക്കായി സുസുക്കി ജിക്സെർ ശ്രേണി നവീകരിച്ചു. എബിഎസ് ഇതിനോടകം തന്നെ രണ്ട് ജിക്സെർ ബൈക്കുകളിലും ലഭ്യമാണ്.

2019 ഫെബ്രുവരിയിൽ വിറ്റ 57,174 യൂണിറ്റുകളെ അപേക്ഷിച്ച് 2020 ഫെബ്രുവരിയിൽ 58,644 യൂണിറ്റ് മോട്ടോർസൈക്കിളുകൾ സുസുക്കി വിറ്റഴിച്ചു. മൊത്തം ആഭ്യന്തര, കയറ്റുമതി വിൽപ്പനയിലും 3.5 ശതമാനം വളർച്ച നേടിയതും ശ്രദ്ധേയമാണ്.

Comments are closed.