വിദ്വേഷ പ്രസംഗത്തിനെതിരായ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വടക്കുകഴിക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിടെ ബി.ജെ.പി. നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്താണ് തടസമെന്ന് ചോദിച്ച സുപ്രീംകോടതി ഹര്‍ജികള്‍ ഒരു മാസത്തേക്ക് മാറ്റിയ ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കുകയും കേസ് ദീര്‍ഘനാളത്തേക്ക് മാറ്റി വച്ചത് ന്യായീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് ഹര്‍ജികള്‍ വരുന്ന വെള്ളിയാഴ്ച പരിഗണിക്കാന്‍ ഉത്തരവിടുകയായിരുന്നു. വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, കപില്‍ ശര്‍മ്മ, പര്‍വേശ് വര്‍മ്മ എന്നിവര്‍ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തിന് ഇരയായ ഒന്‍പത് പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടപെട്ടത്.

അതേസമയം കലാപത്തിന് വഴിവച്ച ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് എസ്. മുരളീധര്‍ ഉള്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെ മുരളീധറിനെ സ്ഥലം മാറ്റുകയും പകരമെത്തിയ ബെഞ്ച് ഹര്‍ജികള്‍ ഒരുമാസത്തേക്ക് നീട്ടിവയ്ക്കുകയുമായിരുന്നു.

Comments are closed.