ജാര്‍ഖണ്ഡില്‍ മൃഗശാലയില്‍ എത്തിയ യുവാവിന് കടുവക്കൂട്ടില്‍ ദാരുണാന്ത്യം

റാഞ്ചി : ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയില്‍ എത്തിയ യുവാവിന് കടുവക്കൂട്ടില്‍ ദാരുണാന്ത്യം. വസീം അന്‍സാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ പെണ്‍കടുവയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃഗശാലയിലെ കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസീം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്ത് ചാടുകയും കടുവയുടെ സമീപത്തേക്ക് പോകുകയുായിരുന്നു. കൂട്ടില്‍ എത്തിയ വസീമിനെ അപ്പോള്‍ തന്നെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നടന്നില്ല. സംഭവം കണ്ട് നിന്നവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്. മൂന്ന് മാസം മുമ്പാണ് വസീം വിവാഹിതനായത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വസീമിന്റെ കഴുത്തില്‍ നിന്ന് കടുവയുടെ പല്ലും നഖവും പോസ്റ്റ്മാര്‍ട്ടത്തിനിടെ കണ്ടെത്തിയിരുന്നു.

Comments are closed.