കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം : കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം വഴിയില്‍ ബസ് നിര്‍ത്തി സമരം ചെയ്തത് തെറ്റെന്നും കുറ്റക്കാരായ ജീവനക്കാരുടെ ലിസ്റ്റ് നല്‍കാനും പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന്  സിസി ടിവി ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്.

എന്നാല്‍ അതിന് മുന്നോടിയായി ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ കെ.എസ്.ആര്‍.ടി.സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്.

Comments are closed.