Ultimate magazine theme for WordPress.

കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ ഊബര്‍ ടാക്സി കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി

പൂനെ: പൂനെയില്‍ കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ ഊബര്‍ ടാക്സി കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി. മുംബൈയിലെ അന്തേരിയില്‍ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകാനാണ് 28കാരി ഊബര്‍ ടാക്സി വിളിച്ചത്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ നോക്കിക്കൊണ്ടാണ് വാഹനം ഓടിച്ചത്. എന്നാല്‍ യുവതി ഇതില്‍ പരാതിപ്പെട്ടപ്പോള്‍ മൊബൈല്‍ നോക്കിയില്ലെങ്കില്‍ താന്‍ ഉറങ്ങിപ്പോകുമെന്നായിരുന്നു ഡ്രൈവര്‍ പ്രതികരിച്ചത്.

അതേസമയം ഫോണ്‍ ഓഫ് ചെയ്തു കുറച്ചുകഴിഞ്ഞതോടെ ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങി. അപകടമുണ്ടാകുമെന്ന് ഉറപ്പായതോടെ കാര്‍ താന്‍ ഡ്രൈവ് ചെയ്യാമെന്ന് അറിയിച്ച് യുവതി കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രയില്‍ ഏറെനേരവും യുവതി തന്നെയാണ് ഡ്രൈവ് ചെയ്തത്.

പൂനെയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് ഡ്രൈവര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. എന്നാല്‍ കാറില്‍ ഉറങ്ങിക്കിടക്കുന്ന ഡ്രൈവറുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ഡ്രൈവറുടെ നടപടി അങ്ങേയറ്റം ഖേദകരവും ഉത്കണ്ഠ ഉണ്ടാക്കുന്നതുമാണെന്നും ഇയാളുടെ ഊബര്‍ പങ്കാളിത്തത്തിനുള്ള ആപ് സസ്പെന്റു ചെയ്യുകയാണെന്നും ഊബര്‍ വക്താവ് വ്യക്തമാക്കി.

Comments are closed.