സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി ഉണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

കണ്ണൂര്‍: എറണാകുളത്തും കണ്ണൂരും ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. തുടര്‍ന്ന് എറണാകുളത്തെ ചെങ്ങമനാട് ഒമ്പത് വയസുകാരനും കണ്ണൂരിലെ പാനൂരില്‍ ബൈക്കില്‍ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. വീടിന്റെ മുന്‍പിലെ റോഡില്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോറി ഇടിച്ച് ചെങ്ങമനാട് സ്വദേശി ജിന്നാസിന്റെ മകന്‍ മുഹമ്മദ് ജസീര്‍ ആണ് എറണാകുളത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ജസീര്‍. അപകടത്തില്‍പ്പെട്ട മുഹമ്മദ് ജസിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. അതേസമയം അമ്മാവനൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോകവെ ചെണ്ടയാട് സ്‌കൂളിനടുത്തെ വളവില്‍ മിനി ലോറിയുടെ പിന്‍ഭാഗം ബൈക്കിലിടിച്ച് പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയയാണ് പാനൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Comments are closed.