നിവിന്‍ പോളി നായകനായ മൂത്തോനിലെ രംഗങ്ങളിലൊന്നിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നിവിന്‍ പോളി നായകനായ മൂത്തോനിലെ രംഗങ്ങളിലൊന്നിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടുകയും ചിത്രത്തിലെ പ്രകടനത്തിന് നിവിന്‍ പോളിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള നിവിന്‍ പോളിയുടെ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

ആ രംഗത്തിലെ അഭിനയത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മറ്റൊരു യുവതാരത്തിനും അനുകരിക്കാന്‍ ആകാത്ത പ്രകടനമാണ് നിവിന്‍ പോളിയുടേത് എന്ന് ആരാധകര്‍ പറഞ്ഞു. ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Comments are closed.