ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്സി പരിശീലകന്‍ യോര്‍ഗെ കോസ്റ്റയെ പുറത്താക്കി

മുംബൈ: സീസണില്‍ ടീം പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തായതിനാല്‍ ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്സി പരിശീലകന്‍ യോര്‍ഗെ കോസ്റ്റയെ പുറത്താക്കി. കൂടാതെ സഹപരിശീലകരായ മാര്‍ക്കോ ലെറ്റേയും പെഡ്രോ മിഖായേല്‍ കൊറിയയും ടീമില്‍ തുടരില്ല എന്നും മുംബൈ സിറ്റി എഫ്സി അറിയിച്ചു.

രണ്ട് സീസണുകളില്‍ മുംബൈയുടെ പരിശീലകനായിരുന്നു പോര്‍ച്ചുഗീസുകാരനായ യോര്‍ഗെ കോസ്റ്റ. പരിശീലകനായി സ്ഥാനമേറ്റ ആദ്യ സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കാനായിരുന്നു. യോര്‍ഗെക്ക് ആശംസകള്‍ നേരുന്നതായി മുംബൈ സിറ്റി സിഇഒ പറഞ്ഞു.

Comments are closed.