എഫ്എ കപ്പ് ഫുട്‌ബോളില്‍ ഷെഫ് വെനസ്‌ഡേയെ എതിരിലാത്ത ഒരു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഹില്‍സ്ബോര്‍ഗ്: എഫ്എ കപ്പ് ഫുട്‌ബോളില്‍ ഷെഫ് വെനസ്‌ഡേയെ എതിരിലാത്ത ഒരു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ലീഗ് കപ്പ് കിരീടനേട്ടത്തിന് ശേഷം സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഹില്‍സ്ബോര്‍ഗിലേത്. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാര്‍. എന്നാല്‍ നോര്‍വിച്ചിനോട് തോറ്റ് ടോട്ടനം പുറത്തായി.

ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വിച്ചിന്റെ ജയം. എന്നാല്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. എഫ് എ കപ്പ് മത്സരത്തിന് ശേഷം ആരാധകനുമായി ഏറ്റുമുട്ടി ടോട്ടനം താരം എറിക് ഡയര്‍ വിവാദത്തിലായി. സഹോദരനെ പറ്റിയുള്ള മോശം പരാമര്‍ശമാണ് ഡയറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Comments are closed.