Ultimate magazine theme for WordPress.

കര്‍ണാടകത്തില്‍ ക്രിസ്തു പ്രതിമ നീക്കം ചെയ്തതില്‍ വിവാദം

ബംഗ്ലുരു: ദേവനഹളളിയില്‍ സെന്റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ക്രിസ്തു പ്രതിമ നീക്കം ചെയ്തതില്‍ വിവാദമായി.

ദേവനഹളളിയില്‍ പ്രതിമ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടി. മതസൗഹാര്‍ദം തകര്‍ക്കാനുളള ആസൂത്രിത നീക്കമെന്നും 40 വര്‍ഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉള്‍പ്പെടുന്ന നാലരയേക്കര്‍ ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പതിച്ചുതന്നതാണെന്നുമാണ് അതിരൂപത പ്രതികരിക്കുന്നത്. അതേസമയം പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ദേവനഹളളി തഹസില്‍ദാര്‍ തയ്യാറായില്ല. ക്രിസ്തുപ്രതിമയുടെ പേരില്‍ സംഘപരിവാര്‍ പ്രതിഷേധം കര്‍ണാടകത്തില്‍ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു.

Comments are closed.