ഏഴ് ലോക്‌സഭ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

ദില്ലി: ഏഴ് ലോക്‌സഭ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേര്‍ന്ന് സഭയില്‍ കൂട്ടായ നിലപാടെടുക്കുന്ന കാര്യം ആലോചിക്കുന്നതാണ്.

ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പാര്‍ലമെന്റ് പരിസരത്ത് നിന്ന് പിന്‍വാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

Comments are closed.