പ്രവാസികള്‍ കൊറോണ ബാധിതരല്ലന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു

കുവൈറ്റ്‌സിറ്റി: മാര്‍ച്ച് ഏട്ടിന് ശേഷം ശേഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഉള്ള പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ കൊറോണ ബാധിതരല്ലന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്നടക്കമുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.

എന്നാല്‍ വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ ബദല്‍ നിര്‍ദേശം ഉടനടി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കുവൈത്തില്‍ ഇന്ന് രണ്ട് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തെട്ടായി മാറി.

Comments are closed.