സൗദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം അഞ്ചായി ; കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍
റിയാദ്: സൗദിയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. അതിനാല്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ഇറാന് സന്ദര്‍ച്ച ശേഷം ബഹ്റൈന്‍ വഴി സൗദിയില്‍ മടങ്ങിയെത്തിവരാണെന്ന് വ്യക്തമായി. ഇറാന് സന്ദര്‍ശിച്ച വിവരം അധികൃതരോട് വെളിപ്പെടുത്തിയിരുന്നില്ല. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇറാന് സന്ദര്‍ശിച്ച ശേഷം കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയതാണ്.
ഇയാളും കുവൈറ്റില്‍ പോകുന്നതിനു മുന്‍പ് ഇറാന് സന്ദര്‍ശിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഇയാളില്‍ നിന്നാണ് ഭാര്യയിലേക്കും രോഗം പകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധിതരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രോഗബാധിതരുമായി ഇടപഴകിയ എല്ലാവരുടെയും സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും പരിശോധനാ ഫലം വരുന്ന മുറക്ക് അത് പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മക്ക അതിര്‍ത്തികളില്‍നിന്നും തീര്‍ത്ഥാടകരെ തിരിച്ചയച്ചു തുടങ്ങിയത്.
Comments are closed.