തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണം എന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി : കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണം എന്ന കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരിക്കുകയാണ് സുപ്രീംകോടതി. തുടര്‍ന്ന് വോട്ടര്‍പട്ടികയിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
തുടര്‍ന്ന് കേസിലെ സാക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീംലീഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതു പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി നടത്തിയിട്ടുള്ള ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും കെ.കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മറ്റു കക്ഷികളുടെ നിലപാടു കൂടി അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചയ്ക്കകം പരിഗണിക്കുന്നതാണ്. 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടിനെ ചോദ്യം ചെയ്താണ് യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2019 ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൂടേ എന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കുകയും വിധി പുറപ്പെടുവിട്ടുകയുമായിരുന്നു.
Comments are closed.