Ultimate magazine theme for WordPress.

കൊവിഡ് 19 : ആഗോള വിപണികളിലെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു

കൊച്ചി: കൊവിഡ് 19 ഭീതിയില്‍ ആഗോള വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടം തുടരുകയാണ്. തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ നില ഡോളറിനെതിരെ ദുര്‍ബലമാകുന്നത് രാജ്യത്ത് സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. ഗ്രാമിന് 4040 രൂപയും, പവന് 400 രൂപ കൂടി 32320 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. എന്നാല്‍ ഡോളറിനെതിരെ 74 രൂപയിലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ രൂപ.

അതേസമയം അമേരിക്കന്‍ വിപണിയിലും പ്രധാന ഏഷ്യന്‍ വിപണികളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 1400 പോയിന്റോളം ഇടിഞ്ഞിരുന്നു. കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് ബാധിക്കുന്നത് ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് 4.72 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. 1000 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ്. എന്നാല്‍ നിഫ്ടി 320 പോയിന്റോളം കുറഞ്ഞാണ് വ്യാപാരം നടത്തുന്നത്.

Comments are closed.