വിദേശകാര്യ മന്ത്രാലയം വക്താവ് സ്ഥാനത്ത് റവീഷ് കുമാറിന് പകരം അനുരാഗ് ശ്രീവാസ്തവയെ നിയമിച്ചു

ന്യുഡല്‍ഹി: വിദേശകാര്യ മന്ത്രാലയം വക്താവ് സ്ഥാനത്ത് റവീഷ് കുമാറിന് പകരം അനുരാഗ് ശ്രീവാസ്തവയെ നിയമിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്നു പുറത്തുവരുമെന്നാണ് വിവരം. നിലവില്‍ എത്യോപ്യ, ആഫ്രിക്കന്‍ യൂണിയനിലെ ഇന്ത്യയുടെ അംബാസഡറാണ് 1999ലെ ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറായ ശ്രീവസ്തവ.

മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ധനകാര്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കൊളംബോ ഹൈക്കമ്മീഷനിലെ രാഷ്ട്രീയകാര്യ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. കൂടാതെ ജനീവയിലെ യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം റവീഷ് കുമാറിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അംബാസഡര്‍ പദവി ലഭിക്കുമെന്നാണ് അറിയുന്നത്.

Comments are closed.