ബംഗലൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

ബംഗലൂരു: ബംഗലൂരു- മംഗലൂരു ദേശീയപാതയില്‍ തുമകുരു ജില്ലയിലെ കുനിഗലിനു സമീപം ബ്യലദകരെയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അമിത വേഗതയില്‍ വന്ന കാറുകള്‍ കൂട്ടിയിടിക്കുകയും ഒരുകാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെ പിന്നാലെ വന്ന കാറും ഇതില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് തുമകുരു എസ്.പി കെ.വംശി കൃഷ്ണ വ്യക്തമാക്കി.

കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് രണ്ടു കൂട്ടരും. ഹൊസൂര്‍ വഴി ബംഗലൂരുവിലേക്ക് പോയ ടവേര കാറും ധര്‍മ്മസ്ഥലയിലേക്ക് പോയ ബ്രെസ കാറുമാണ് കൂട്ടിയിടിച്ചത്. ടവേര കാറിലുണ്ടായിരുന്നവര്‍ തമിഴ്നാട് സ്വദേശികളാണ്. പന്ത്രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരു കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അതേസമയം അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം മരിച്ചവരില്‍ 10 പേര്‍ തമിഴ്നാട് സ്വദേശികളും മൂന്നു പേര്‍ ബംഗലൂരു സ്വദേശികളുമാണ്.

Comments are closed.