തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മോഷണം ; സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു
കോട്ടയം : തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം മോഷണം. തുടര്‍ന്ന് നാല് കാണിക്കവഞ്ചികള്‍ കവര്‍ന്നിരുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് മുന്നിലെയും അയ്യപ്പക്ഷേത്രത്തിന് മുന്നിലെയും കാണിക്കവഞ്ചികളും തകര്‍ക്കുകയും കാണിക്കവഞ്ചിയിലുണ്ടായിരുന്ന നോട്ടുകള്‍ മോഷ്ടിക്കുകയുമായിരുന്നു.
എന്നാല്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. സംഭവത്തില്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മങ്കി ക്യാപ് ധരിച്ച്, ഷര്‍ട്ട് ധരിക്കാതെ ബെര്‍മുഡ മാത്രം ധരിച്ചുകൊണ്ടാണ് മോഷണം നടത്തിയത്. അരമണിക്കൂറോളം ഇയാള്‍ ക്ഷേത്രത്തിനുള്ളില്‍ കറങ്ങി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതേസമയം ശിവരാത്രി സമയത്ത് ഉള്‍പ്പെടെയുള്ള കാണിക്ക വഴിപാട് ഉണ്ടായിരുന്നതായി ദേവസ്വം അധികൃതര്‍ പറയുന്നത്.
Comments are closed.