തമിഴ്നാട്ടില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്ക് മരത്തിന്റെ കറ നല്കി കൊലപ്പെടുത്തി
മധുര : തമിഴ്നാട്ടിലെ മധുര പുല്ലനേരി ഗ്രാമത്തില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്ക് മരത്തിന്റെ കറ നല്കി കൊലപ്പെടുത്തി. 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വൈര മുരുകന്-സൗമ്യ ദമ്പതികള്‍ കൊലപ്പടുത്തിയത്. എരിക്കു മരത്തിന്റെ ഇല പറിക്കുമ്പോള്‍ ഉണ്ടാകുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്.
കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചു മൂടുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംശയംതോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും മാതാപിതാക്കളെയും മുത്തച്ഛനെയും അറസ്റ്റു ചെയ്യുകയുമായിരുന്നു. അതേസമയം ഇവര്‍ക്ക് ആദ്യം ഉണ്ടായതും പെണ്‍കുഞ്ഞായിരുന്നു. വീണ്ടും പെണ്‍കുട്ടി ജനിച്ചതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
Comments are closed.