ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകാംഗത്തിനെതിരെ പീഡന ആരോപണവുമായി ഭാര്യ പ്രിയ ബന്‍സാല്‍
ബംഗളുരു: സ്ത്രീധനത്തിന്റെ പേരില്‍ 2019 മുതല്‍ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ സച്ചിന് ബന്സാലിനെതിരേ പീഡന ആരോപണവുമായി ഭാര്യ പ്രിയ ബന്‍സാല്‍. നിക്ഷേപ കമ്പനിയായ നവി ടെക്നോളജീസിന്റെ സി.ഇ.ഒയുമാണ് സച്ചിന് ബന്‍സാല്‍. ഡല്‍ഹിയില്‍ വച്ച് പ്രിയയുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
2008ലായിരുന്നു പ്രിയ – സച്ചിന് ദമ്പതികളുടെ വിവാഹം. വിവാഹത്തിന് 50 ലക്ഷം രൂപ ചെലവിട്ടിരുന്നതായും സ്ത്രീധനമായി സച്ചിന് 11 ലക്ഷം രൂപ വാങ്ങിയതായും പ്രിയയുടെ പിതാവ് കാറ് സ്ത്രീധനമായി നല്കാനാണിരുന്നതെന്നും എന്നാല്‍ അതിനു പകരമായി സച്ചിന് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
തന്റെ സ്വത്തുക്കള്‍ക്കായി നിരന്തരം ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് സച്ചിന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രിയ കോരമംഗള പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയത്. കൂടാതെ കേസില്‍ സച്ചിന് പുറമേ, ബന്ധുക്കളായ സത്പ്രകാശ്, കിരണ്‍ ബന്‍സാല്‍, നിതിന്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണ്.
Comments are closed.