കുട്ടികള്‍ തമ്മിലുണ്ടായ അടിപിടി വീട്ടുകാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തി

ലക്‌നൗ: ലക്‌നൗവില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടി വീട്ടുകാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തി. കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കുട്ടികളിലൊരാളുടെ പിതാവ്, യുവതിയുടെ വിരല്‍ കടിച്ചുമുറിച്ചതിന് പിന്നാലെ അവരുടെ ഭര്‍ത്താവിന്റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു.

അസഭ്യം പറയുന്നതിനിടയിലാണ് യുവതിയുടെ കൈ കടിച്ചതും ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Comments are closed.