കേരള ഹൈക്കോടതിയില്‍ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതിയില്‍ ബെച്ചു കുര്യന്‍ തോമസ്, ടി ആര്‍ രവി, പി ഗോപിനാഥ്, എം ആര്‍ അനിത എന്നിങ്ങനെ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റെടുത്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ നാല് പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നു. അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ്, അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ലക്ഷ്മി നാരായണന്‍ എന്നിവരടക്കം ചടങ്ങില്‍ സംസാരിച്ചു.

ഹൈക്കോടതി ജസ്റ്റിസുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അടക്കമുള്ളവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഈ മാസം നാലിനാണ് കോഴിക്കോട് സെന്‍ഷസ് ജഡ്ജി എം ആര്‍ അനിതയെയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മൂന്ന് പേരെയും രാഷ്ട്രപതി അഡീഷണല്‍ ജഡ്ജി ആയി നിയമിച്ച് ഉത്തരവിറക്കിയത്.

Comments are closed.