യെസ് ബാങ്കിന്റെ ഓഹരികളുടെ വില 85 ശതമാനം ഇടിഞ്ഞ് 5.55 ആയി

ന്യൂ ഡല്‍ഹി: സാമ്പത്തികനിലയിലെ കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇന്നലെ റിസര്‍വ് ബാങ്ക്, ഈ സ്വകാര്യമേഖലാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ അടുത്ത 30 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ ബിഎസ്ഇ -യില്‍ വെള്ളിയാഴ്ച നടന്ന ‘ഇന്‍ട്രാ ഡേ ട്രേഡിങി’ല്‍ യെസ് ബാങ്കിന്റെ ഓഹരികളുടെ വില 85 ശതമാനം ഇടിഞ്ഞ് 5.55 ലേക്കെത്തിയിരിക്കുകയാണ്. അതേസമയം ബിഎസ്ഇ -യില്‍ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരിവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

എന്‍എസ്ഇ-യില്‍ അത് 84.65 ശതമാനം കുറഞ്ഞ് 5.65 ആയി. ബിഎസ്ഇ -യില്‍ ഇതുവരെ യെസ് ബാങ്കിന്റെ 3.57 കോടി ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ എന്‍എസ്ഇ-യില്‍ കൈമാറ്റം ചെയ്യപ്പെട്ടത് 40.21 കോടിയോളം ഷെയറുകളാണ്. അതേസമയം നിക്ഷേപകരുടെ പണം സുരക്ഷിതമാണ് എന്നും ബാങ്കിന്റെ പുനസ്സംഘടനയ്ക്കുള്ള വഴികള്‍ ആലോചിക്കുന്നുണ്ടെന്നും ബാങ്കിന്റെ ചീഫ് എക്കോണമിക് അഡ്വൈസര്‍ ആയ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.