കൊറോണ വൈറസ് : ഇന്ത്യ-ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: കൊറോണ വൈറസിനെത്തുടര്‍ന്ന് ഇന്ത്യ-ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ സമിതിയും ഇരു രാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറിയെന്നാണ് വിവരം.

എന്നാല്‍ മത്സരം മാറ്റിവെക്കാന്‍ തീരുമാനമായതായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചില്ല. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങും വരെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട ആളല്ല താന്‍ എന്നാണ് ദാസിന്റെ മറുപടി. അതേസമയം ഭുവനേശ്വറില്‍ മാര്‍ച്ച് 26നാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ ഖത്തറിന് പുറമേ ഈ മാസം താജിക്കിസ്ഥാനെയും ഇന്ത്യ നേരിടേണ്ടതാണ്.

Comments are closed.