എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. തുടര്‍ന്ന് വെയ്ന്‍ റൂണിയുടെ ഡെര്‍ബി കൗണ്ടിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് നേരിട്ടത്. ഇഗാലോ യുണൈറ്റഡിനായി ഇരട്ടഗോള്‍ നേടി. 41,70 മിനുട്ടുകളിലായിരുന്നു ഇഗാലോയുടെ ഗോളുകള്‍. 33 ആം മിനുട്ടില്‍ ലൂക്ക് ഷോയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 13 വര്‍ഷം കളിച്ച വെയ്ന്‍ റൂണി ഡെര്‍ബി കൗണ്ടിക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ഗോള്‍ നേടിയിരുന്നില്ല. ഈ മാസം 21നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. അഴ്‌സനലിന് ഷെഫീല്‍ഡ് യുണൈറ്റഡും ചെല്‍സിക്ക് ലെസ്റ്ററുമാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെയാകും നേരിടുന്നത്.

Comments are closed.